Posted On
date_range Updated On
date_range പട്ടാപ്പകൽ വായിൽ തുണി തിരുകി നഴ്സിങ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; രണ്ടംഗ സംഘം കസ്റ്റഡിയിൽ
തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് ആളില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ചു കയറി നഴ്സിങ് വിദ്യാർഥിനിയായ 20 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് പെൺകുട്ടി അക്രമികളെ തള്ളിമാറ്റി രക്ഷപ്പെട്ടോടുകയായിരുന്നു. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ രണ്ടുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കേബിൾ ജോലിക്കാരായ രണ്ടംഗ സംഘമാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബഹളം വെച്ച പെൺകുട്ടിയുടെ വായിൽ തുണിതിരുകി കെട്ടിയിടാനും ശ്രമിച്ചു.
ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചസമയത്ത് കുട്ടിയുടെ മാതാപിതാക്കളും സഹോദരനും പുറത്തു പോയത് മനസിലാക്കിയാണ് പ്രതികൾ വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.