Posted On
date_range Updated On
date_range കണ്ണൂരിൽ നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
തളിപ്പറമ്പ്(കണ്ണൂർ): തളിപ്പറമ്പിൽ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് (22) മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്.
തളിപ്പറമ്പ് ലൂർദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറപ്പി വിദ്യാർഥിയാണ് ആൻമരിയ. തളിപ്പറമ്പ് ചിറവക്കിലുള്ള കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.