Posted On
date_range Updated On
date_range ചേർത്തലയിലെ നഴ്സുമാരുടെ സമരം: മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് യു.എൻ.എ
കൊച്ചി: ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കാൻ ഇടപെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയെന്ന് യു.എൻ.എ നേതാവ് ജാസ്മിൻ ഷാ. വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ സെക്രട്ടറിയേറ്റ് മാർച്ച് അടക്കമുള്ള സമരത്തിലേക്ക് പോകും. വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം കിട്ടിയില്ലെങ്കിൽ മിന്നൽ സമരം നടത്തും. സംഭവത്തിൽ ആശുപത്രി മാനേജുമെന്‍റുകളാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.