Posted On
date_range Updated On
date_range നിർത്തിയ ബസിനുപിന്നിൽ സ്കൂട്ടറിടിച്ച് നഴ്സ് മരിച്ചു
തലശ്ശേരി: നിർത്തിയ സ്വകാര്യ ബസിനുപിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരിയായ നഴ്സ് മരിച്ചു. ആലക്കോട് വെള്ളാട് സ്വദേശിനി പാറക്കൽ വീട്ടിൽ മേരി ജോസഫാണ് (35) മരിച്ചത്.
മാടപ്പീടിക ഗുംട്ടിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരക്കാണ് അപകടം. ഭർത്താവിന്റെ സ്വദേശമായ നാദാപുരം വിലങ്ങാട്ടേക്ക് പോകുന്നതിനിടെയാണ് യുവതി അപകടത്തിൽപ്പെട്ടത്. സ്റ്റോപ്പിൽ നിർത്തിയ ബസിനുപിറകിൽ പിന്നാലെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ മഞ്ഞോടി ഇന്ധിരഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സാണ് മേരി ജോസഫ്.
ജോസഫ്-ലീലാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ടിജോ. മകൻ: ആൽബർട്ട്. സഹോദരൻ: പ്രവീൺ. ന്യൂ മാഹി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.