ജലന്ധർ ബിഷപ് പലതവണ പീഡിപ്പിച്ചു; കന്യാസ്ത്രീയുടെ പരാതി പുറത്ത്

കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ പലതവണ പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെ പരാതിയുടെ പകർപ്പ് പുറത്ത്. ബിഷപ് ഫോണിൽ വിളിച്ച്​ അശ്ലീലം പറയാറുണ്ടായിരുന്നു. മാനസികമായും ശാരീരികമായും പലതവണ പീഡിപ്പിക്കപ്പെട്ടു. ബിഷപ് മുറിയിലേക്ക്​ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഭയം മൂലമാണ് ഇക്കാര്യങ്ങളൊന്നും പുറത്തുപറയാതിരുന്നതെന്നും കന്യാസ്ത്രീ സ്വന്തം കൈപ്പടയിൽ വത്തിക്കാനിലേക്ക്​ അയച്ച പരാതിയിൽ പറയുന്നു. കഴിഞ്ഞ ജനുവരി 28ന് അയച്ച ആറുപേജുള്ള കത്താണ് പുറത്തായത്. 

2014ല്‍ തൃശൂരിൽ സഭ പരിപാടിയിൽ പങ്കെടുത്തശേഷം ബിഷപ് ഫ്രാങ്കോ കുറവിലങ്ങാട് മഠത്തിലെ അതിഥി മന്ദിരത്തിലെത്തിയപ്പോഴായിരുന്നു ആദ്യ പീഡനം. മുറിയിലേക്ക്​ വരുത്തിയശേഷം ക്രൂരമായി പീഡിപ്പിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ബിഷപ് ജലന്ധറിലെത്തിയശേഷം ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത് പതിവാക്കി. 2016ൽ സമാനരീതിയിൽ വീണ്ടും പീഡിപ്പിച്ചു. നീ എ​​​െൻറ ഭാര്യയായതിനാൽ ഇതിലൊന്നും പാപമില്ലെന്ന്​ പറഞ്ഞായിരുന്നു പീഡനം.

എതിർപ്പ്​ അറിയിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കളെ സ്വാധീനിച്ച് അവരെക്കൊണ്ട് എതിരായ കത്തുകൾ എഴുതിപ്പിച്ചു. മദർ സുപ്പീരിയർ പദവിയിൽനിന്ന് നീക്കാൻ സുപ്പീരിയർ ജനറലിനുമേൽ സമ്മർദം ചെലുത്തി. സഭ പി.ആര്‍.ഒയെക്കൊണ്ട് പഞ്ചാബ് പൊലീസില്‍ തനിക്കും കുടുംബത്തിനുമെതിരെ പരാതി നൽകിപ്പിച്ചു. വീട്ടുകാരെ ഉൾപ്പെടെ മോശക്കാരായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്താനും ബിഷപ് ശ്രമിച്ചു. സഹോദരനെയും ബന്ധുക്കളെയും ഡ്രൈവറെപ്പോലും അകാരണമായി ഉപദ്രവിച്ചു. 

2017ൽ പീഡനത്തെക്കുറിച്ച് മേജർ ആര്‍ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിയെ നേരിൽക്കണ്ട് സംസാരിക്കുകയും പരാതി കൈമാറുകയും ചെയ്തു. എന്നാൽ, നടപടിയുണ്ടായില്ല. ബിഷപ്പിനെ ഭയന്നാണ് ഇക്കാര്യങ്ങള്‍ ഇക്കാലമത്രയും മറച്ചു​െവച്ചത്. കുടുംബത്തി​​െൻറയും ത​​​െൻറയും മനസ്സമാധാനം തകര്‍ന്നിരിക്കുകയാണ്. വത്തിക്കാന്‍ പ്രശ്നത്തില്‍ ഇടപെടണം. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന്​ കാണിച്ചുള്ള കത്താണ് പുറത്തായത്. ഈ പരാതിയിൽ കാര്യമായ നടപടിയുണ്ടാകാതെ വന്നതോടെയാണ് ജൂൺ 24ന് ഇ^-മെയിൽ മുഖേന പരാതി നൽകിയത്. അതി​​െൻറ പകർപ്പും പുറത്തായിട്ടുണ്ട്.

Tags:    
News Summary - Nun's Letter to Vatican Reveled against Jalendhar Bishop-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.