Posted On
date_range Updated On
date_range കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ വനിത കമീഷൻ കേസെടുത്തു
തിരുവനന്തപുരം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേരള വനിത കമീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി. ജോസെഫെെൻറ നിർദേശപ്രകാരമാണ് നടപടി. പീഡനക്കേസുകളിൽ ഇരയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാൽ കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ നിയമ സംവിധാനങ്ങൾ മാതൃകപരമായ നടപടികൾ സ്വീകരിക്കണമെന്നും വനിതകമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.