കന്യാസ്​ത്രീയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കൽ; ഫ്രാ​ങ്കോ മുളക്കലിന്​ സമൻസ്​

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന്​ കാട്ടി പീഡനത്തിനിരയായ കന്യാസ്​ത്രീ നൽകിയ പരാതിയിൽ ജലന്ധ ർ ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിന്​ പൊലീസ്​ സമൻസ്​ അയച്ചു. കുറിവിലങ്ങാട്​ പൊലീസ്​ ജലന്ധറിലെത്തിയാൽ ഫ്രാ​ങ്ക ോക്ക്​ സമൻസ്​ കൈമാറിയത്​. ഫ്രാ​ങ്കോ മുളക്കൽ നവംബർ 11 ന്​ കോട്ടയം ജില്ലാ സെഷൻസ്​ കോടതിയിൽ ഹാജരാകണമെന്നാണ്​​ സമൻസിലുള്ളത്​.

ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കൽ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ഇരയാക്കപ്പെട്ട കന്യാസ്​ത്രീ ദേശീയ വനിതാ കമീഷനും സംസ്ഥാന വനിതാ കമീഷനും​ പരാതി നല്‍കിയിരുന്നു. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുന്നു. ഇരയായ തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതായും കന്യാസ്​ത്രീ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്‍റെ തന്നെ നേതൃത്വത്തിൽ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യൻ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നുവെന്നാണ്​ പരാതി.

കന്യാസ്​ത്രീയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസ്​ രജിസ്​റ്റർ ചെയ്​ത ശേഷം ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്​. എന്നാൽ ഒരു കേസിലും ഇതുവരെ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

Tags:    
News Summary - Nun rape case- police sent summons to Franco Mulakkal- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.