ബിഷപ്പി​െൻറ വാദം തെറ്റ്​: വ്യക്തി വിരോധമില്ലെന്ന്​ കന്യാസ്​ത്രീയുടെ സഹോദരി

കൊച്ചി: ലൈംഗിക പീഡനപരാതിയിൽ കന്യാസ്ത്രീക്കും കുടുംബത്തിനും തന്നോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലി​​​​െൻറ ആരോപണം തള്ളി പരാതിക്കാരിയുടെ സഹോദരി.
ബിഷപ്പി​​​​െൻറ ഭാഗം ന്യായീകരിക്കാനുള്ള ശ്രമമാണ്​ നടക്കുന്നത്​. ബിഷപ്പിനോട് വൈരാഗ്യം തോന്നേണ്ട കാര്യമുണ്ടായിരുന്നില്ല. സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന വിവരം അറിഞ്ഞ ശേഷമാണ് അദ്ദേഹത്തോട്​ വിരോധമുണ്ടായതെന്നും ഹൈകോടതി ജങ്​ഷനിൽ നിരാഹാര സമരം നടത്തുന്ന കന്യാസ്ത്രീയുടെ സഹോദരി പ്രതികരിച്ചു.

പരാതിക്കാരിയായ കന്യാസ്​ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നുവെന്നും നിരവധി തവണ താൻ ശാസിച്ചതിലുള്ള വിരോധമാ​ണ്​ പരാതിക്ക്​ പിന്നിലെന്നും ഫ്രാ​േങ്കാ മുളക്കൽ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മിഷനറീസ് ഓഫ് ജീസസി​​​​െൻറ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയതിനെ തുടർന്ന്​ കുടുംബാംഗങ്ങൾ ഭീഷണിപ്പെട​ുത്തിയതായും ഫ്രാ​േങ്കാ ആരോപിച്ചിരുന്നു. എന്നാൽ ഫ്രാ​േങ്കായുടെ ഇൗ വാദങ്ങളെ തള്ളിയാണ്​ കന്യാസ്​ത്രീയുടെ സഹോദരി രംഗത്തെത്തിയത്​.

Tags:    
News Summary - Nun Rape Case: Nun's sister slammed Bishop's allegations - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.