Posted On
date_range Updated On
date_range നാല് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു
തിരുവനന്തപുരം: അമൃത എക്സ്പ്രസുകളിലടക്കം നാല് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കും. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343), മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344 ) ട്രെയിനുകളിൽ മൂന്ന് സ്ലീപ്പർ ക്ലാസ് കോച്ചുകൾ വീതമാണ് വർധിപ്പിക്കുന്നത്.
ഫെബ്രുവരി 25 മുതൽ മധുരയിലേക്കുള്ള സർവിസുകളിലും ഫെബ്രുവരി 26 മുതൽ തിരുവനന്തപുരത്തേക്കുള്ള സർവിസുകളിലും കോച്ച് വർധന പ്രാബല്യത്തിൽവരും.
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്ക്ലി സൂപ്പർഫാസ്റ്റ് (12645 ), ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം സൂപ്പർഫാസ്റ്റ് (12646) എന്നിവയിൽ ഒരു ടു-ടയർ എ.സി കോച്ചുകൾ വീതമാണ് കൂടുന്നത്.
ഫെബ്രുവരി 26 മുതൽ ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള സർവിസുകളിലും മാർച്ച് ഒന്നുമുതൽ എറണാകുളത്തേക്കുള്ള സർവിസുകളിലും പുതിയ കോച്ചുകൾ നിലവിൽവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.