Posted On
date_range Updated On
date_range ബി.എഡ് കോളജുകളിലും ഈ വർഷം മുതൽ എൻ.എസ്.എസ് യൂനിറ്റ്
തിരുവനന്തപുരം: ബി.എഡ് കോളജുകളിൽ ഈ അധ്യയനവർഷം മുതൽ നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) യൂനിറ്റ് തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
എല്ലാ സർവകലാശാലകളിലെയും ബി.എഡ് കോളജുകളിൽ യൂനിറ്റ് തുടങ്ങും. അധ്യാപക പരിശീലന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇത് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു. യൂനിറ്റ് തുടങ്ങാൻ താൽപര്യമുള്ള ബി.എഡ് കോളജുകൾ സർവകലാശാലകൾ വഴി, സംസ്ഥാന എൻ.എസ്.എസ് ഓഫിസർക്ക് അപേക്ഷ നൽകണമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.