വൈക്കം സത്യാഗ്രഹത്തി​െൻറ ശതാബ്ദി ആഘോഷത്തിൽ നിന്ന് എൻ.എസ്.എസ് വിട്ടു നിൽക്കും

കോട്ടയം: വിവിധ വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാരും നായർ സർവീസ് സൊസൈറ്റിയും (എൻ.എസ്.എസ്) തമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനം.

ആഘോഷ സംഘാടക സമിതിയുടെ ഭാഗമാകില്ലെന്ന് എൻ.എൻ.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു. “എൻഎസ്എസ് ജനറൽ സെക്രട്ടറിയെ സംഘാടക സമിതിയുടെ വൈസ് ചെയർമാനിൽ ഒരാളായി തെരഞ്ഞെടുത്തതായി വാർത്തായിലൂടെയാണ് അറിഞ്ഞതെന്ന് സുകുമാരൻ നായർ പറയുന്നു. കമ്മിറ്റി അംഗമെന്ന നിലയിൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ല. എൻ.എസ്.എസ് കമ്മിറ്റിയുടെ ഭാഗമല്ലെങ്കിലും സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഞങ്ങൾക്ക് അഭിമാന നിമിഷമാണെന്ന് സുകുമാരൻ നായർ പറയുന്നു.

വൈക്കം സത്യഗ്രഹ സമരം കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചതായും വിപ്ലവകരമായ ഈ സംരംഭങ്ങളിൽ മന്നം വഹിച്ച പങ്കിന് ചരിത്രം സാക്ഷിയാണെന്നും സുകുമാരൻ നായർ പറഞ്ഞു.

Tags:    
News Summary - NSS to skip Vaikom Satyagraha fete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.