കോട്ടയം: അകത്തുനിന്ന് ആക്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുടെ മുന്നറിയിപ്പ്. സമദൂര നിലപാടില്‍ ഉറച്ചുനില്ക്കു മെന്നും ആചാര സംരക്ഷണത്തിെൻറ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അേദ്ദഹം പ്രസ്ത ാവനയിൽ വ്യക്തമാക്കി. എൻ.എസ്.എസ് സമദൂരം തെറ്റിച്ചെന്നും സമദൂരത്തെപ്പറ്റി പറയാ ന് എന്ത് അവകാശമാണുള്ളതെന്നും സുകുമാരൻനായര്‍ക്ക് സമദൂരത്തിൽനിന്ന് മാറാന്‍ അവ കാശമില്ലെന്നുമുള്ള രൂക്ഷപ്രതികരണങ്ങളുമായി ഭരണപക്ഷത്തെ രണ്ട് പ്രബലകക്ഷി നേതാക്കളും ഇപ്പോള്‍ ചേക്കേറിയ ഒരു നേതാവും രംഗത്തുവന്നിരിക്കുകയാണ്.
അവര്‍ നായന്മാർ കൂടിയാകുമ്പോള്‍ എൻ.എസ്.എസിനോട് എന്തും ആകാമല്ലോ. എന്നാൽ, ഇൗ പരിപ്പൊന്നും എൻ.എസ്.എസിൽ വേവില്ലെന്ന കാര്യം അവര്‍ മനസ്സിലാക്കണം. എൻ.എസ്.എസിെൻറ സംഘടന സംവിധാനവും അടിത്തറയും അത്ര ശക്തമാണ്.
പുറത്തുനിന്ന് എതിര്‍ക്കുന്നവരെ അതേ നാണയത്തിൽ നേരിടാനും അകത്തുനിന്ന് സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശക്തി സംഘടനക്കുണ്ട്. സര്‍ക്കാർ സഹായവും സകലസമ്മര്ദങ്ങളും ഉപയോഗിച്ച് ഒരു മതിൽ പണിതാൽ അത് നവോത്ഥാനമാകുന്നത് എങ്ങനെയാണ്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുകയെന്നത് എൻ.എസ്.എസിെൻറ പ്രഖ്യാപിത നയമാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ അതേ നിലപാട് തന്നെയാണ് ആദ്യം മുതൽ സ്വീകരിച്ചത്.
അതനുസരിച്ച് നിയമപരമായ നടപടികളും സമാധാനപരമായ പ്രതിഷേധവുമായി വിശ്വാസികളോടൊപ്പം മുന്നോട്ടുപോവുകയാണ്. ഇതിൽ ജാതി, മത, രാഷ്ട്രീയ ഭേദമില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ എടുത്ത നടപടികളെല്ലാംതന്നെ പരാജയപ്പെട്ടപ്പോൾ നവോത്ഥാനത്തിെൻറ പേരിൽ വനിതാമതിൽ തീര്‍ത്ത് പിന്തുണ ആര്‍ജിക്കാനാണ് സര്‍ക്കാർ ശ്രമം. ഇത് ഏതുവിധേനയും ആചാരലംഘനം നടത്താനുള്ള നടപടിയാണെന്ന് മനസ്സിലാക്കിയതിനാലാണ് ഇതിൽനിന്ന് വിട്ടുനിൽക്കുന്നത്.
ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ വിശ്വാസികൾ അയ്യപ്പജ്യോതി തെളിച്ചു. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിശ്വാസികൾ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന നിലപാടായിരുന്നു തങ്ങൾക്ക്. എന്നാൽ, ഔദ്യോഗികമായി എൻ.എസ്.എസ് ഇതിൽ പങ്കെടുത്തില്ല. സമദൂരത്തിെൻറ കാര്യത്തിലും ആചാര സംരക്ഷണകാര്യത്തിലും എടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നും സുകുമാരൻനായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.