എൻ.എസ്.എസ്സിനോടുള്ള സർക്കാർ സമീപനം തിരുത്തിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും -സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മന്നം ജയന്തിദിനത്തില്‍ സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എന്‍.എസ്.എസിനോട്​ സർക്കാർ വിവേചനം കാണിക്കുകയാണെന്നും ​ മന്നം ജയന്തിക്ക്​ സമ്പൂർണ അവധിയെന്ന ആവശ്യം പരിഗണിക്കാത്തത്​ ഇതിന്​ തെളിവാണെന്നും അദ്ദേഹം പറഞ്ഞു​.

ഇതിൽ പ്രതിഷേധമുണ്ട്​. എൻ.എസ്​.എസിനോടുള്ള നിലപാട്​ തിരുത്തിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം ജയന്തിയോടനുബന്ധിച്ച്​ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്നത്ത് പത്മനാഭന്‍റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്​സ് ആക്ടിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് സര്‍ക്കാറിന്​ മുന്നിൽവെച്ചത്​. പലതവണ ഇക്കാര്യം ഉന്നയിച്ചെങ്കിലും മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് തള്ളുകയാണ് ചെയ്തത്. ഇതേ ആൾക്കാർത​ന്നെയാണ്​ നവോത്ഥാന നായകനായി മന്നത്ത് പത്മനാഭന്‍റെ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത്​.

വൈകിയാണെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മതേതര അടിത്തറയിലൂടെ വളര്‍ന്ന് സമൂഹനന്മക്ക്​ പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വിസ് സൊസൈറ്റിയോടുള്ള സംസ്ഥാന സർക്കാറിന്‍റെ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - Nss general secretary g sukumaran nair statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.