പുതുപ്പള്ളി ഉപ​തെരഞ്ഞെടുപ്പിലും സമദൂര നിലപാട് തന്നെ, മാറ്റമില്ലെന്ന് എൻ.എസ്.എസ്

ചങ്ങനാശ്ശേരി: പുതുപ്പള്ളി ഉപ​തെരഞ്ഞെടുപ്പിലും സമദൂര നിലപാടു തന്നെയാണ് എൻ.എസ്.എസിനുള്ളതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്തക്കുറിപ്പിൽ അറിയിച്ചു. എൻ.എസ്.എസ് ചരിത്രത്തിലാദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചു എന്നും പുതുപ്പള്ളിയിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നും ഓൺലൈൻ ചാനലിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും കുറിപ്പിൽ പറഞ്ഞു.

എൻ.എസ്.എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻ.എസ്.എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകി എന്നർഥമില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.

Tags:    
News Summary - NSS G Sukumaran Nair statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.