Posted On
date_range Updated On
date_range എൻ.എസ്.എസ് കെട്ടിടത്തിൽ കരിങ്കൊടിയും റീത്തും; ആർ.എസ്.എസുകാർ അറസ്റ്റിൽ
ആലപ്പുഴ: നൂറനാട് എൻ.എസ്.എസ് കെട്ടിടങ്ങളിൽ കരിങ്കൊടി ഉയർത്തിയ സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. കരയോ ഗം അംഗങ്ങളായ വിക്രമൻ നായർ, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. എൻ.എസ്.എസ് പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കുടശനാട് കരയോഗ കെട്ടിടത്തിന് മുന്നിലും എൻ.എസ്.എസ് ഹൈസ്കൂളിന് മുന്നിലെ കൊടി മരത്തിലുമാണ് നവംബർ ഏഴിന് കരിങ്കൊടി ഉയർത്തിയതായി കണ്ടെത്തിയത്. കൂടാതെ, ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ച് സമീപത്ത് റീത്തും വെച്ചിരുന്നു.
തിരുവനന്തപുരത്തും കോട്ടയത്തും സമാനരീതിയിൽ എൻ.എസ്.എസ് കരയോഗ ഒാഫിസുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.