Posted On
date_range Updated On
date_range വിവാഹ ധൂർത്തിനെതിരെ നടപടിയുമായി എൻ.എസ്.എസ് കരയോഗങ്ങൾ
പത്തനംതിട്ട: വിവാഹങ്ങൾ ലളിതമാക്കണമെന്ന എൻ.എസ്.എസ് നേതൃത്വത്തിെൻറ ആഹ്വാനം കര യോഗങ്ങൾ സ്വീകരിച്ചു തുടങ്ങി. തിരുവല്ല യൂനിയനു കീഴിൽ വരുന്ന പുല്ലാട് ദേവിവിലാസം 1429ാ ം നമ്പർ കരയോഗമാണ് സ്വർണം 50 പവനിൽ കൂടാൻ പാടില്ല എന്നതടക്കം ഉറച്ച തീരുമാനവുമായി ആദ്യം രംഗത്തെത്തിയത്. വിഷയം ചർച്ചചെയ്യാനുള്ള തയാറെടുപ്പിലാണ് കൂടുതൽ കരയോഗങ്ങൾ. വ്യക്തമായ നിർദേശമോ, ഇതുസംബന്ധിച്ച സർക്കുലറോ ഇല്ലാതെ തന്നെ സമുദായാംഗങ്ങൾ വിഷയം ഏറ്റെടുക്കാൻ മുന്നോട്ടുവരുന്നത് വിപ്ലവകരമായ മാറ്റത്തിനുതന്നെ വഴിയൊരുക്കുമെന്ന വിശ്വാസത്തിലാണ് നേതാക്കൾ. അംഗങ്ങൾക്കെല്ലാം കത്തയച്ച് വിശേഷാൽ പൊതുയോഗം വിളിച്ചുചേർത്താണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല പ്രസിഡൻറായ ദേവിവിലാസം കരയോഗം ജനറൽ സെക്രട്ടറി മുന്നോട്ടുവെച്ച അഭിപ്രായം ചർച്ച ചെയ്തത്. വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന പല ചടങ്ങുകളും ദുരഭിമാനവും അനാചാരവും മൂലം ഉണ്ടാകുന്നതാണെന്ന് വിലയിരുത്തിയ പൊതുയോഗം വിവാഹനിശ്ചയം പലപ്പോഴും മിനി വിവാഹമായി മാറുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടു.
വിവാഹ നിശ്ചയം സ്വന്തം ഭവനത്തിൽെവച്ച് ലളിതമായ ചടങ്ങുകളോടെ നടത്തണം. ഇരുപക്ഷത്തുനിന്നും 50 ആളുകളെ മാത്രം പങ്കെടുപ്പിച്ചാൽ മതിയാകും. പ്രത്യേക സാഹചര്യത്തിൽ ക്ഷണിക്കപ്പെടേണ്ട ആളുകളുടെ എണ്ണം വർധിപ്പിക്കേണ്ടി വന്നാൽ ഒരു കാരണവശാലും 100ൽ അധികരിക്കാൻ പാടില്ല. വിവാഹനിശ്ചയം 12 മണിക്ക് മുമ്പ് പൂർത്തിയാക്കാനും സദ്യ ഒഴിവാക്കാനും ലഘുഭക്ഷണം േപ്രാത്സാഹിപ്പിക്കാനും ഉള്ളതാണ് മറ്റൊരു തീരുമാനം. വിവാഹത്തലേന്ന് വധൂവരന്മാരുടെ ഗൃഹത്തിൽ നടത്തുന്ന വിരുന്ന് സൽക്കാരങ്ങൾ ഒഴിവാക്കണം. സന്ദർശകർക്ക് ചായ സൽക്കാരം മതിയെന്നും തീരുമാനിച്ചു. വിവാഹ ദിവസം വൈകീട്ടുള്ള അടുക്കള കാണൽ ചടങ്ങ് അവസാനിപ്പിക്കാനും തീരുമാനിച്ചു. വിവാഹ വസ്ത്രത്തിെൻറ വിലയിലും മിതത്വം പാലിക്കാൻ ശ്രമിക്കമെന്നും പൊതുയോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.