കൊച്ചി: പലിശരഹിത ബിസിനസ് ഇടപാടിെൻറ പേരിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടി പ്പ് നടത്തിയ ഹീര ഗോൾഡ് എക്സിം കമ്പനി മേധാവി നൗഹീറ ഷെയ്ഖിെൻറ മുൻകൂർ ജാമ്യം റദ്ദാക്ക ണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.
ഹീര ഗോർഡിൽ നിക്ഷേപം നടത്തിയയാളുടെ പ രാതിയിൽ അന്വേഷണം നടക്കുന്നതിനിടെ വസ്തുതകൾ മറച്ചുവെച്ച് നൽകിയ ഹരജിയിൽ ഹൈകേ ാടതി ജാമ്യം അനുവദിക്കുകയായിരുന്നെന്ന് കാണിച്ച് നിക്ഷേപകനും കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ഡോക്ടറുമായ എം. കെ. മുനീർ, ഭാര്യ ഖദീജ, ഭാര്യാപിതാവ് പി.എം. മുസ്തഫ എന്നിവരാണ് ഹരജി നൽകിയത്.
2016 -17 കാലത്ത് 35 മുതൽ 60 ശതമാനം വരെ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് കമ്പനിയിൽ നിക്ഷേപം നടത്തിച്ച് നൗഹീറ തട്ടിപ്പു നടത്തുകയായിരുന്നെന്നാണ് ഹരജിയിൽ പറയുന്നത്. 60 ലക്ഷം രൂപയാണ് ഹരജിക്കാർ നിക്ഷേപിച്ചത്. ആദ്യമൊക്കെ ലാഭവിഹിതം നൽകുമായിരുന്നെങ്കിലും 2018 േമയ് മുതൽ കിട്ടാതായി. തുടർന്ന് നിക്ഷേപിച്ച പണം മടക്കി ആവശ്യപ്പെട്ടു.
ഇതിനിടെയാണ് മറ്റൊരു നിക്ഷേപകൻ നൽകിയ പരാതിയിൽ അറസ്റ്റിലാവുന്നത്. സമാന സാമ്പത്തിക തട്ടിപ്പുൾപ്പെടെ വിവിധ വകുപ്പുകൾപ്രകാരം ഇന്ത്യയിലൊട്ടാകെ ഒേട്ടറെ കേസുകൾ ഇവർക്കെതിരെയുണ്ട്. ഇൗ വസ്തുതകൾ മറച്ചുവെച്ചാണ് ജാമ്യഹരജി നൽകി അനുകൂല ഉത്തരവ് വാങ്ങിയത്.
ജാമ്യം അനുവദിക്കും മുമ്പ് ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാറുണ്ടെങ്കിലും അതുണ്ടായില്ല. ഇവർക്ക് ജാമ്യം ലഭിക്കുന്നത് നിക്ഷേപകരുടെ പണം നഷ്ടപ്പെടാനിടയാക്കുമെന്ന് ഭയമുണ്ട്. തെളിവുകൾ നശിപ്പിക്കാനും നിയമത്തിന് മുന്നിൽനിന്ന് രക്ഷപ്പെടാനും സാധ്യതയുെണ്ടന്ന് ഹരജിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.