കുപ്രസിദ്ധ ഗുണ്ട വടിവാൾ വിനീത്​ പിടിയിൽ; അമ്പതിലേറെ കേസുകളിലെ പ്രതി

ആലുവ: കുപ്രസിദ്ധ ഗുണ്ട ആലപ്പുഴ സ്വദേശി വടിവാൾ വിനീതിനെ ആലുവയിൽനിന്ന്​ എറണാകുളം റൂറൽ ജില്ല ഡാൻസാഫും ആലപ്പുഴ എസ്.പിയുടെ സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടി. അമ്പതിലേറെ കേസുകളിലെ പ്രതിയായ എടത്വ പുത്തൻപുരയ്ക്കൽ നഗറിൽ വിനീത് (25) മുങ്ങിനടക്കുകയായിരുന്നു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ 11ഓടെ പൊലീസ് സംഘം ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നാണ്​ ഇയാളെ കണ്ടെത്തിയത്​. ഓടിക്കളയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.

കേരളത്തിലുടനീളം ഇയാൾക്കെതിരെ കേസുണ്ട്. വടിവാൾ കാണിച്ച് ആക്രമിച്ച് ഭീഷണിപ്പെടുത്തി കവർച്ച ചെയ്യുന്നതിനാലാണ് ഈ പേര് വീണത്. കൊച്ചിയിൽനിന്ന് മാത്രം പതിനഞ്ചോളം ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ട്.



Tags:    
News Summary - Notorious gangster Vadival Vineeth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.