Posted On
date_range Updated On
date_range പീഡന കേസിൽ നടൻ ജയസൂര്യക്ക് നോട്ടീസ്; 15ന് ഹാജരാകണം
കൊച്ചി: പീഡന കേസിൽ നടൻ ജയസൂര്യക്ക് നോട്ടീസ്. ഈ മാസം 15ന് ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
കൊച്ചി സ്വദേശിയായ നടി നൽകിയ പരാതിയിലാണ് നടപടി. സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. ജയസൂര്യക്കെതിരെ കൻ്റോൺമെൻ്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈകോടതി തീര്‍പ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് ഹരജികൾ തീർപ്പാക്കിയത്.
സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.