കേരളം മാറും; രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: നോർവേയിലെ മലയാളി അസോസിയേഷനായ 'നന്മ' യുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോടുള്ള ആദ്യ ചോദ്യം കുഞ്ഞു സാറയുടേതായിരുന്നു.

നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചപ്പോൾ അതിന്‍റെ കടലാസിടാൻ വേസ്റ്റ് ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനി വരുമ്പോൾ ഇതിന് മാറ്റമുണ്ടാകുമോ എന്നുമായിരുന്നു രണ്ടാം ക്ലാസുകാരിയുടെ ചോദ്യം. രണ്ട് അക്കാദമീഷ്യൻമാർ പണ്ട് സിംഗപ്പൂരിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓർമിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ബസിൽ നിന്നിറങ്ങിയ അവർ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്കൂൾ കുട്ടികൾ അമ്പരന്നുപോയെന്നും ഇതുകണ്ട് തെറ്റ് മനസ്സിലാക്കിയ അവർ റോഡിൽനിന്ന് ടിക്കറ്റെടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഈ അവബോധം വേണ്ടത്ര വന്നിട്ടില്ല. മാലിന്യ സംസ്കരണം പ്രധാനപ്രശ്നമായി സർക്കാർ കാണുന്നു. അത് പരിഹരിക്കാൻ ശ്രമിക്കുകയാണ്. സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് കേരളത്തെ മാറ്റാൻ ശ്രമിക്കും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടലിനെ തുടർന്ന് പൊതുവിദ്യാഭ്യാസത്തിലേക്ക് ലക്ഷക്കണക്കിന് കുട്ടികൾ മടങ്ങിയതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

നോർവേയിൽ പൊതുവിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പറഞ്ഞ സദസ്യർ നാട്ടിലെ വിദ്യാഭ്യാസത്തിന്‍റെ മികവാണ് തങ്ങൾക്കെല്ലാം ഇവിടെ ഉന്നതമായ ജോലി ലഭിക്കാൻ സഹായകമായതെന്നും വ്യക്തമാക്കി. മഹാരാജാസിലെ പൂർവ വിദ്യാർഥിയായ സീമ സ്റ്റാൻലി എഴുതിയ പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മൂന്ന് മണിക്കൂറിലധികം മലയാളി സമൂഹവുമായി ആശയവിനിമയം നടത്തിയശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.

കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്താ​മെ​ന്ന് നോ​ർ​വേ മ​ല​യാ​ളി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ സം​രം​ഭം ആ​രം​ഭി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് നോ​ർ​വേ മ​ല​യാ​ളി​ക​ൾ. നോ​ർ​വേ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ 'ന​ന്മ'​യു​ടെ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ലാ​ണ് നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. അ​തി​ന്​ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും നോ​ർ​വേ സ​ന്ദ​ർ​ശ​ന നേ​ട്ട​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് മു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ചു.

ന​വ​കേ​ര​ള കാ​ഴ്ച​പ്പാ​ടി​ന്‍റെ പ്ര​ധാ​ന ഉ​ള്ള​ട​ക്ക​വും ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷം ന​ട​പ്പാ​ക്കി​യ പ്ര​ധാ​ന കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. 1970 മു​ത​ൽ നോ​ർ​വേ​യി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും 2000 മു​ത​ലാ​ണ് മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ലാ​യി കു​ടി​യേ​റാ​ൻ തു​ട​ങ്ങി​യ​ത്. പ്ര​ഫ​ഷ​ന​ലു​ക​ളാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. നോ​ർ​വേ​യി​ലെ പെ​ൻ​ഷ​ൻ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​പ​ഠ​നം ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി സൂ​ച​ന ന​ൽ​കി. ആ​ദ്യ​മാ​യാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി നോ​ർ​വേ​യി​ലെ​ത്തു​ന്ന​തെ​ന്നും അ​തി​ൽ ത​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും ന​ന്മ പ്ര​സി​ഡ​ന്‍റ്​ സി​ന്ധു എ​ബ്ജി​ൽ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കു​പു​റ​മെ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യി​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു.

Tags:    
News Summary - Norwegian Malayalis say they can do nikshepam in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.