നാലാം ലോക കേരള സഭ അംഗത്വത്തിന് പ്രവാസികേരളീയര്‍ക്ക് മാർച്ച് നാല് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ അഞ്ച് മുതല്‍ ഏഴ് വരെ നിയമസഭ മന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ചേരും. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയർക്ക് മാർച്ച്‌ നാലു മുതല്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ അറിയിച്ചു.

വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയർക്കും അപേക്ഷിക്കാം. ലോക കേരള സഭയുടേയും നോർക്ക റൂട്ട്സിന്റെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്. ഓൺലൈൻ മുഖേന മാത്രമേ അപേക്ഷ നല്‍കാനാകൂ.

ലോക കേരള സഭയില്‍ 182 പ്രവാസി പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയിൽ പങ്കെടുക്കുന്നതാണ്. അപേക്ഷകൾ പരിശോധിച്ച് ഓരോ ഭൂപ്രദേശങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും സഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ +91 9446423339 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാം.

Tags:    
News Summary - Non-resident Keralites can apply for the membership of the 4th Lok Kerala Sabha from March 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.