തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരാൻ നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1,66,263 മലയാളികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കർണാടക, തമിഴ്നാട്, മഹാരാഷ്്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ.
കർണാടയിൽനിന്ന് 55,188, തമിഴ്നാട് -50,863, മഹാരാഷ്ട്ര -22,515, തെലങ്കാന -6422, ഗുദറാത്ത് -4959, ആന്ധ്രപ്രദേശ് -4338, ഡൽഹി -4236 എന്നിങ്ങനെയാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ.
തിങ്കളാഴ്ച ഉച്ചവരെ 515 പേർ വിവിധ ചെക്പോസ്റ്റുകൾ വഴി കേരളത്തിലെത്തി. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാടിസ്ഥാനത്തിൽ പാസ് നൽകും.
കേരളത്തിൽ നിന്ന് 13,818 അന്തർ സംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.