കൊച്ചി: മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക സമുദായാംഗമാണെങ്കിൽ മക്കൾക്ക് നോൺ ക്രീ മിലെയർ സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്ന് വ്യക്തത വരുത്തി സർക്കാറിെൻറ പുതിയ ഉത്തരവ്. നോൺ ക്രീമിലെയർ മാനദണ്ഡങ്ങൾ മാത്രം കണക്കിലെടുത്ത് മിശ്രവിവാഹിതരുടെ മക്കൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് വ്യക്തത വരുത്തിയ ഉത്തരവാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ബുധനാഴ്ച പുറപ്പെടുവിച്ചത്. മാതാപിതാക്കളിൽ ഒരാൾ മുന്നാക്ക സമുദായാംഗമാണെന്ന പേരിൽ മിശ്രവിവാഹിതരുടെ മക്കൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിലാണ് ഉത്തരവ്.
മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക സമുദായാംഗമാണെങ്കിൽ കുട്ടികൾക്ക് പിന്നാക്ക സമുദായക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യവും ലഭ്യമാകുന്ന 1979 ഏപ്രിൽ 24ലെ സർക്കാർ ഉത്തരവാണ് നേരേത്ത സംസ്ഥാനത്ത് നടപ്പാക്കിയിരുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് ക്രീമിെലയർ വ്യവസ്ഥകൾ നടപ്പാക്കിയപ്പോഴും മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക വിഭാഗത്തിലാണെങ്കിൽ മക്കൾക്ക് ആനുകൂല്യം ലഭിച്ചിരുന്നു. അതേസമയം, മാതാപിതാക്കളിൽ ഒരാൾ മുന്നാക്ക വിഭാഗത്തിൽപെടുന്ന ആളാണെങ്കിൽ മക്കൾക്ക് സംവരണത്തിന് അർഹതയില്ലെന്ന് സൂചിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറിയുടെ സർക്കുലറുകൾ സർട്ടിഫിക്കറ്റ് വിതരണം ആശയക്കുഴപ്പത്തിലാക്കി. ദമ്പതികളിൽ ഒരാൾ മുന്നാക്ക സമുദായാംഗമാണെങ്കിൽ മക്കൾക്ക് സാമൂഹിക പിന്നാക്കാവസ്ഥ കണക്കാേക്കണ്ടതില്ലെന്നും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നുമായിരുന്നു സർക്കുലറിെൻറ ഉള്ളടക്കം. പുതിയ സർക്കുലറിലൂടെ മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക സമുദായാംഗമാണെങ്കിൽ മക്കൾ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന് അർഹരാണെന്ന് വ്യക്തത വരുത്തി സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.