മലപ്പുറം: പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിെൻറ കൈവശം 35,000 രൂ പയും ഭാര്യയുടെ കൈയിൽ 5,500 രൂപയുമുണ്ട്. 10,000 രൂപയുടെ ഷെയറും ഇ.ടിക്ക് ഉണ്ട്. എസ്.ബി.െഎ പാർല മെൻറ് ഹൗസ് ബ്രാഞ്ചിൽ 6,59,127 രൂപയും വാഴക്കാട് ബ്രാഞ്ചിൽ 7,809 രൂപയും െഎ.ഡി.ബി.െഎ കോട്ടക്കൽ ബ്രാഞ്ചിൽ 33,836 രൂപയുടെയും നിക്ഷേപം ഇ.ടിയുടെ പേരിലുണ്ട്.
വാഴക്കാട് വില്ലേജിൽ ഇ.ടിക്ക ് 13 ലക്ഷവും ഭാര്യക്ക് 10 ലക്ഷവും വിപണിവിലയുള്ള ഭൂമി സ്വന്തമായുണ്ട്. 46.37 ലക്ഷം വിപണിവില യുള്ള 3000 സ്ക്വയർഫീറ്റ് വീട് ഇ.ടിക്ക് സ്വന്തമായുണ്ട്. രണ്ടുപേർക്കും ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ബാധ്യതകളൊന്നുമില്ല. മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ൈകയിൽ 1,30,000 രൂപയും ഭാര്യയുടെ കൈയിൽ 1,60,000 രൂപയുമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലായി 59,04,078 രൂപയുടെ നിക്ഷേപമുണ്ട്.
ബാങ്ക് നിക്ഷേപവും കാറും ആഭരണങ്ങളുമടക്കം ഭാര്യക്ക് 2,42,63,456 രൂപയുടെ സമ്പാദ്യമുണ്ട്. 1,97,65,000 രൂപയുടെ കെട്ടിടവും ഭൂമിയും കുഞ്ഞാലിക്കുട്ടിക്കും 30 ലക്ഷത്തിെൻറ ഭാര്യക്കും സ്വന്തമായുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് 5900 സ്ക്വയർഫീറ്റ് വീടും ഭാര്യയുടെ പേരിൽ 1299 സ്ക്വയർഫീറ്റുള്ള അപാർട്ട്മെൻറുമുണ്ട്.
15 നാമനിർദേശ പത്രികകൾ കൂടി
തിരുവനന്തപുരം: മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, സി.പി.എമ്മിലെ വീണാ ജോർജ്, കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ, ബി.ജെ.പിയുടെ കുമ്മനം രാജശേഖരൻ അടക്കം 15 സ്ഥാനാർഥികൾകൂടി നാമനിർദേശ പ്രതിക സമർപ്പിച്ചു.
ഇതോടെ ആകെ പത്രികകളുെട എണ്ണം 23 ആയി. മണ്ഡലങ്ങളും പത്രിക നൽകിയ സ്ഥാനാർഥികളും: തിരുവനന്തപുരം -കുമ്മനം രാജശേഖരൻ (ബി.ജെ.പി), സുശീലൻ (സ്വതന്ത്രൻ), പത്തനംതിട്ട -വീണാ ജോർജ് (എൽ.ഡി.എഫ്), ബിനു (എസ്.യു.സി.ഐ), മാവേലിക്കര -അജി ഡി. (ഡി.എച്ച്.ആർ.എം), ബിമൽ ജി. (എസ്.യു.സി.ഐ), ആലപ്പുഴ -സന്തോഷ് കെ. (ഡി.എച്ച്.ആർ.എം), കോട്ടയം -തോമസ് ചാഴികാടൻ (കേരള കോൺഗ്രസ് -എം), ഇടുക്കി -റെജിമോൻ ജോസഫ് (സ്വതന്ത്രൻ), ചാലക്കുടി -സുജാത (എസ്.യു.സി.ഐ), പൊന്നാനി -ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), ബിന്ദു (സ്വതന്ത്ര), മലപ്പുറം -പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), കോഴിക്കോട് -നുസ്രത്ത് ജഹാൻ (സ്വതന്ത്ര), വയനാട് -മണി (എസ്.ഡി.പി.ഐ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.