പണിമുടക്ക്: സർക്കാർ അതിഥിയായ നൊബേൽ സമ്മാന ജേതാവിനെ ആലപ്പുഴയിൽ തടഞ്ഞു

ആലപ്പുഴ: സർക്കാർ അതിഥിയായി എത്തിയ നൊബേൽ സമ്മാന ജേതാവ് മൈക്കേൽ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് പണിമുടക്ക് അനുക ൂലികൾ തടഞ്ഞു. ആലപ്പുഴ ആർ ബ്ലോക്കിലാണ് സംഭവം. മൈക്കേൽ ലെവിറ്റിനെ തടഞ്ഞത് അപലപനീയമാണെന്നും അന്വേഷണം നടത്തി കര്‍ ശന നടപടി സ്വീകരിക്കുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെ മൈക്കേൽ ലെവിറ്റ് ഉൾപ്പടെ വിദേശികൾ സഞ്ചരിച്ച ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞു. രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേരള സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായാണ് സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ച് നൊബേൽ സമ്മാന ജേതാവും ബയോഫിസിസ്റ്റുമായ മൈക്കേൽ ലെവിറ്റ് കേരളത്തിലെത്തിയത്.

മൈക്കിൾ ലെവിറ്റിനെ തടഞ്ഞതിന് പിന്നിൽ ആരായിരുന്നാലും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Full View

Tags:    
News Summary - Nobel laureate Michael Levitt stranded in Kerala houseboat due to strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.