സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഇല്ല; വീടുകളില്‍ കോവിഡ് പരിശോധന നടത്താനും തീരുമാനം

തിരുവനന്തപുരം: കോവിഡ്​ വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നു യോഗം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനമായി. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും വീടുകൾ തോറുമുള്ള പരിശോധന.

സംസ്​ഥാനത്ത്​ കോവിഡ് പരിശോധന വർധിപ്പിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു മൂന്നു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. വൈറസ് ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും തീരുമാനമായി. സംസ്​ഥാനത്തെ ഐ.സി.യു, വെന്‍റിലേറ്റർ സൗകര്യങ്ങൾ തൃപ്തികരമാണെന്നു യോഗം വിലയിരുത്തി.

Tags:    
News Summary - No weekend lockdown in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.