ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല -ഡി.ജി.പി

തിരുവനന്തപുരം: ലോക്ഡൗൺ ഇളവിലും ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ലെന്നും ജനം സ്വയം നിയന്ത്രിക്കണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. വാഹനങ്ങൾ നിയന്ത്രിക്കുന്നതി​െൻറ ഭാഗമായുള്ള ഒറ്റ, ഇരട്ട നമ്പർ സംവിധാനം തിങ്കളാഴ്ച മുതൽ നടപ്പാക്കും. ഇതുമൂലം 40 ശതമാനം വാഹനങ്ങളുടെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരമാവധി മൂന്നു പേര്‍ക്ക് ഒരു കാറില്‍ പോകാം. അവശ്യ യാത്രകള്‍ക്കാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുക. പൊലീസ് കർശന പരിശോധന നടത്തില്ല. ജനങ്ങളിൽ വിശ്വാസം അർപ്പിക്കും. നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് ഹൈകോടതി നിർദേശപ്രകാരമുള്ള പിഴ ഈടാക്കുമെന്നും ഡി.ജി.പി അറിയിച്ചു.

രാജ്യത്ത് ലോക്ഡൗൺ മേയ് മൂന്നുവരെ നിലവിലുണ്ട്. ആ സാഹചര്യത്തിൽ നിയമവും കൃത്യമായി തന്നെ നടപ്പിലാക്കും. എല്ലാം സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടില്ല. പ്രവൃത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേത് ഉൾപ്പെടെയുള്ള ജീവനക്കാർ തിരിച്ചറിൽ കാർഡ് കരുതണം.

മെഡിക്കൽ സേവനങ്ങൾ, ചികിത്സ, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന യാത്രയും ജില്ലക്ക് പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ല. അന്തർ സംസ്ഥാന യാത്രക്കും ജില്ലക്ക് പുറത്തേക്കുള്ള അവശ്യയാത്രക്കും സത്യവാങ്മൂലം കരുതണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - no travel bewteen two districts in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT