തൃശൂർ: തേക്കിൻകാട് മൈതാനിയിലെ പ്രധാനവേദികൾ അടക്കം സംസ്ഥാന സ്കൂൾ കലോത്സവത്തിെൻറ 25 വേദികളും പുകവലി നിരോധിത മേഖലയാവും. കലോത്സവ ചരിത്രത്തിൽ ഇടം പിടിക്കുന്ന തീരുമാനത്തിൽ കലക്ടർ ഡോ. കൗശിഗൻ ഉടനെ ഒപ്പിടും. വേദികൾക്ക് 200 മീറ്റർ ചുറ്റളവിൽ പുകവലി കർശനമായി നിരോധിക്കും. പുകവലി അടക്കം നിരീക്ഷിക്കുന്നതിന് ആരോഗ്യവകുപ്പ് മൊബൈൽ സ്ക്വാഡും രംഗത്തുണ്ടാവും. പിടിക്കപ്പെട്ടാൽ കടുത്തശിക്ഷയും ലഭിക്കും. കഴിഞ്ഞ രണ്ടുവർഷമായി തൃശൂർപൂരത്തിന് കൃത്യമായി പാലിക്കുന്ന പുകവലി നിരോധം കലോത്സവത്തിലും കർശനമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.