സുരക്ഷാ സംവിധാനങ്ങളില്ല; ഒബ്രോൺ മാൾ അടച്ചുപൂട്ടി

കൊച്ചി: മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയിലെ ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി. സ്‌റ്റോപ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ മാള്‍ അടച്ചുപൂട്ടിയത്. തീപിടിത്തത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ മാൾ ്ധികൃതർക്ക് സ്റ്റോപ്‌മെമ്മോ നല്‍കിയിരുന്നു. അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അതുവരെ മാള്‍ അടച്ചിടണമെന്നും ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ച് മാളിന്‍റെ പ്രവര്‍ത്തനം തുടർന്ന സാഹചര്യത്തിലാണ് അധികൃതർ ഇടപെട്ട് മാൾ പൂട്ടിച്ചത്.

വിഷയത്തില്‍ ഹൈകോടതി കോർപറേഷനില്‍ നിന്നും വിശദീകരണം തേടിയിരുന്നു. തുടർന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരായി മാള്‍ അടപ്പിച്ചത്. മാളിലെ സുരക്ഷാ സംവിധാനങ്ങൾ കോര്‍പ്പറേഷനും അഗ്നിശമനസേനയും ചേര്‍ന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മെയ് മാസം 16 നാണ് ഒബ്‌റോണ്‍ മാളിന് തീപിടിച്ചത്. മാളിന്‍റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്കോർട്ടിലെ തന്തൂരി അടുപ്പിൽ നിന്നുമാണ് തീ പടർന്നത്. തീപിടുത്തത്തെ തുടര്‍ന്ന് നാലാംനില പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ മറ്റ് മാളുകളിലും കോര്‍പ്പറേഷന്‍ സുരക്ഷാപരിശോധന നടത്തിയിരുന്നു.

Tags:    
News Summary - No security systems; The Oborn Mall is closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.