ക്വാറൻറീൻ സൗകര്യമില്ല; തുടർച്ചയായ മൂന്നാം ദിവസവും പ്രവാസികൾ വഴിയിൽ കുടുങ്ങി

കോഴിക്കോട്​: ക്വാറൻറീൻ സൗകര്യമില്ലാത്തതിനാൽ തുടർച്ചയായ മൂന്നാം ദിവസവും പ്രവാസികൾ പെരുവഴിയിൽ. ഭക്ഷണവും വെള്ളവു​മില്ലാതെ നാല്​ മണിക്കൂറോളം പ്രവാസികൾ കോഴിക്കോട്​ കെ.എസ്​.ആർ.ടി.സി സ്​റ്റാൻറിൽ ബസിൽ തുടരുന്നു​. ബസിൽ മൂന്ന്​ സ്ത്രീകളാണുണ്ടായിരുന്നത്​. ഏറെ നേരത്തിന്​ ശേഷം ആരോഗ്യവകുപ്പ്​ ഉദ്യോഗസ്ഥരെത്തി ഇതിൽ രണ്ട്​ ​സ്​ത്രീകളെ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലേ​ക്ക്​ കൊണ്ടുപോയി.

വിമാനത്താവളത്തിൽ നിന്ന്​ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലേക്കെന്ന്​ പറഞ്ഞാണ്​ ബസ്​ പുറപ്പെട്ടത്​. എന്നാൽ കോഴിക്കോ​ട്ടെത്തിയ​പ്പോൾ സർക്കാർ ക്വാറൻറീൻ സൗകര്യം ലഭ്യമ​ല്ലെന്നും വീടുകളിൽ ക്വാറൻറീനിൽ കഴിയണമെന്നുമാണ്​​ അധികൃതർ പറയുന്നതെന്ന്​ പ്രവാസികൾ ആരോപിച്ചു. ഫ്ലാറ്റുകളിലും കോളനികളിലുമുൾ​പ്പെടെ താമസിക്കുന്നവരും ബസിലുണ്ട്​. തങ്ങൾക്ക്​ വീട്ടിൽ ക്വാറൻറീൻ സൗകര്യം ഇല്ലെന്നാണ്​ ഇവർ പറയുന്നത്. മലമൂത്ര വിസർജനത്തിനുള്ള സൗകര്യംപോലും ലഭിച്ചിട്ടി​െല്ലന്ന്​ പ്രവാസികൾ പറയുന്നു.

കോഴിക്കോട്ട്​ എത്താനാണ്​ നിർദേശം നൽകിയതെന്നാണ്​ കെ.എസ്​.ആർ.ടി.സി ഡ്രൈവർ പറയുന്നത്​. കോഴിക്കോട​ുള്ളവരെ ഇറക്കിയ ശേഷം കണ്ണൂർ, കാസർകോട്​ ജില്ലകളിലുള്ളവരെയും കൊണ്ട്​ പോവേണ്ടതുണ്ട്​. മുറികളുടെ ലഭ്യതയനുസരിച്ചാണ്​ പ്രവാസികളെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക്​ മാറ്റുന്നതെന്നാണ്​ ആരോഗ്യ വകുപ്പ്​​ ഉദ്യോഗസ്ഥൻ പറയുന്നത്​. 

Tags:    
News Summary - no quarantine facility; expatriate protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.