ലോഡ്ഷെഡിങ്ങിനോ വൈദ്യുതിച്ചാര്‍ജ് വര്‍ധനക്കോ ആലോചനയില്ല –മന്ത്രി മണി

കോഴിക്കോട്: സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങിനോ വൈദ്യതിച്ചാര്‍ജ് വര്‍ധനക്കോ നിലവില്‍ ആലോചനയില്ളെന്ന് വൈദ്യതി മന്ത്രി എം.എം. മണി. കോഴിക്കോട് ഗാന്ധിറോഡില്‍  സംസ്ഥാനത്തെ ആദ്യ 110 കെ.വി. ജി.ഐ.എസ് സബ്സ്റ്റേഷന്‍ ഉദ്ഘാടനവും കോഴിക്കോട് നോര്‍ത്ത് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര പൂളില്‍നിന്ന് വൈദ്യുതി വേണ്ടെന്ന്  സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞുവെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നത് അസത്യമാണ്. കേന്ദ്ര പൂളില്‍നിന്ന് വൈദ്യതി വാങ്ങുന്നതിനെ താന്‍ സ്വാഗതം ചെയ്യുകയാണ്. മഴ കുറഞ്ഞതിനാല്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമം.  മാര്‍ച്ച് 31ന് തന്നെ സമ്പൂര്‍ണ വൈദ്യതീകരണം നടപ്പാക്കും.  ഇതിനായി ജില്ലകളില്‍ അവലോകനം നടത്തി നടപടി സ്വീകരിച്ചുവരുകയാണ്. നഗരങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ എളുപ്പമാണെങ്കിലും പ്രയാസകരമായ ഗ്രാമപ്രദേശങ്ങളില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ സമൂഹത്തിന്‍െറ പിന്തുണ ആവശ്യമാണ്. സമ്പൂര്‍ണ സാക്ഷരത, ഭൂപരിഷ്കരണം, ജനകീയാസൂത്രണം എന്നിവ പോലെ  സമ്പൂര്‍ണ വൈദ്യുതീകരണത്തിലും കേരളം മാതൃകയാവും.
Tags:    
News Summary - no power cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.