പുറത്തു നിന്ന് വൈദ്യുതിയെത്തി; സംസ്ഥാനത്ത് നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയതിനാൽ, മൂലമറ്റത്തെ ആറ് ജനറേറ്ററുകൾ പ്രവർത്തന രഹിതമായതു മൂലം രാത്രി 7.30 മുതൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഒമ്പത് മണിയോടെ പൂർണ്ണമായും പിൻവലിച്ചെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. 

ഇടുക്കി മൂലമറ്റം ജനറേറ്റിങ് സ്റ്റേഷനിലെ ആറ് ജനറേറ്റുകളും സാങ്കേതിക തടസ്സത്താൽ രാത്രി 7.30 ഓടെ പ്രവർത്തനം നിറുത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതു വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. 

Tags:    
News Summary - no power cut in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.