തിരുവനന്തപുരം: കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ തദ്ദേശസ്ഥാപന ചട്ടങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനം. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗങ്ങളിൽ പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തുകളുടെ അനുമതി ആവശ്യമില്ലെന്നതാണ് പ്രധാന തീരുമാനം.
എലപ്പുള്ളിയിലെ മദ്യനിർമാണശാലക്ക് വേണ്ടിയാണ് നിയമത്തിൽ മാറ്റം കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷവും എലപ്പുള്ളി പഞ്ചായത്തും ആരോപിച്ചു. എന്നാൽ ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
സംസ്ഥാനം വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യമിട്ടാണ് തദ്ദേശനിയമങ്ങളിൽ ഭേദഗതിക്ക് സർക്കാർ തയാറായിരിക്കുന്നത്. ഇത് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി ശിപാർശയാണ് അംഗീകരിച്ചത്. ബ്രൂവറി കാറ്റഗറി ആറിൽ പെടുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ്, ഓറഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്നവയുമാണ്. അതിന് ചട്ടപ്രകാരമുള്ള ലൈസൻസും മറ്റ് അനുമതികളും ആവശ്യമാണ്.
വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. ഈസ് ഓഫ് ഡൂയിങ് ബിസിനസുമായി ബന്ധപ്പെട്ട് 47 പരിഷ്കരണ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.