ശബരിമലയിൽ നിരോധനാജ്​ഞ അനാവശ്യം - കണ്ണന്താനം

നിലക്കൽ: കേന്ദ്ര ടൂറിസം വകുപ്പ്​ മന്ത്രി അൽഫോൺസ്​ കണ്ണന്താനം ശബരിമലയിൽ സന്ദർശനത്തിനായി എത്തി. ശബരിമലയിലെ അടിസ്​ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായാണ്​ താൻ എത്തിയതെന്ന്​ കണ്ണന്താനം മാധ്യമങ്ങളോട്​ പറഞ്ഞു. രണ്ടു മാസം മുമ്പ്​ പ്രളയത്തിനു ശേഷമുള്ള സ്​ഥിതിഗതികൾ വിലയിരുത്താൻ ഇവിടെ വന്നിരുന്നു. അന്ന്​ പമ്പയുടെ സ്​ഥിതി ദയനീയമായിരുന്നു. അതിൽ നിന്ന്​ ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന്​​ കണ്ണന്താനം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ശബരിമലയുടെ വികസനത്തിനായി 100 കോടി അനുവദിച്ചിരുന്നു. എന്നാൽ അടിസ്​ഥാന സൗകര്യങ്ങൾ പോലും ഇവി​െട ഒരുക്കിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

ശബരിമലയിൽ സർക്കാർ അക്രമം അഴിച്ചു വിടുകയാണ്​. സോവിയറ്റ്​ റഷ്യയിലും ചൈനയിലും പോലും കാണാത്ത കാര്യങ്ങളാണ്​ നടമാടുന്നത്​. ശബരിമലയിൽ എത്തുന്നത്​ ഭക്​തൻമാരാണ്​, തീവ്രവാദികളല്ല. പൊലീസ്​ അവരെ മർദിക്കുന്നത്​ എന്തിനാണ്​? ഇവിടെ നിരോധനാജ്​ഞ പ്രഖ്യാപിക്കേണ്ട കാര്യമെന്താണ്​? ഭക്​തി​േയാ​െട മലകയറാൻ വരുന്നരെ അറസ്​റ്റ്​ ചെയ്യുന്നത്​ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പാർട്ടി നിർദേശമനുസരിച്ചല്ല, കേന്ദ്ര മന്ത്രി എന്ന നിലയിലാണ്​ ശബരിമലയിൽ എത്തിയത്​. ശബരിമലയിലെ പൊലസ്​ നടപടി മൂലം ആയിരക്കണക്കിന്​ പേർക്ക്​ തൊഴിൽ നഷ്​ടപ്പെട്ടു. ലോകത്തിനു മുന്നിൽ പൊലീസ്​ നിയന്ത്രണത്തിലാണ്​ കേരളം എന്ന പ്രതീതിയാണുള്ളത്. സമാധാനപരമായി നാമജപം നടത്തുന്നത്​ എങ്ങ​െനയാണ്​ പ്രതിഷേധമാവുക? ഭക്​തരിൽ ചിലർ ചില പാർട്ടി അംഗങ്ങളൊണെന്നത്​ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തിലൊരിക്കലും ശബരിമലയിൽ പോകാത്തവർക്ക്​ ഇൗ രണ്ടുമാസം ​െകാണ്ട്​ പോയാൽ മാത്രമേ രക്ഷപ്പെടൂ എന്ന്​ ചിന്തിക്കുന്നത്​ ശരിയാണെന്ന്​ തോന്നുന്നില്ല. ഇതൊക്കെ പ്രശ്​നങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രം നടത്തുന്നതാണെന്നും കണ്ണന്താനം പറഞ്ഞു.

Tags:    
News Summary - No Need Of Curfew-Kannanthanam - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.