ബിഷപ്പി​െൻറ പീഡനം: സി.ബി.​െഎ അന്വേഷണം ആവശ്യമില്ലെന്ന്​ കോടതി

കൊച്ചി: കന്യാസ്​ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാ​​േങ്കാ മുളയ്​ക്കലിനെതിരെ സി.ബി.​െഎ അന്വേഷണം ആവശ്യമില്ലെന്ന്​ ഹൈകോടതി. ബിഷപ്പിനെ അറസ്​റ്റ്​ ചെയ്​ത സാഹചര്യത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട ഹരജി നിലനിർത്തേണ്ട ആവശ്യമില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ചൂണ്ടിക്കാട്ടി. മറ്റെന്തെങ്കിലും താത്​പര്യങ്ങൾ ഇൗ ഹരജിക്ക്​ പിന്നിലുണ്ടോ എന്ന്​ ചോദിച്ച കോടതി പൊലീസ്​ അന്വേഷണം സ്വതന്ത്രമായി നടക്ക​േട്ടയെന്നും പറഞ്ഞു.

കേസിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹരജി പിൻവലിക്കാൻ കോടതി അനുമതി നൽകി. ബിഷപ്പിനെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജികളും കോടതി തീർപ്പാക്കി. ഹരജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചി​​​​​​​െൻറ പരിഗണനയിലിരിക്കെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്​തത്.

അതേസമയം, കേസിൽ ബിഷപ്​ ഫ്രാങ്കോ മുളയ്ക്കലി​​​​​​​െൻറ പൊലീസ്​ കസ്​റ്റഡി ഇന്ന്​ അവസാനിക്കും. ഇന്ന്​ 2.30 ന്​ ബിഷപ്പിനെ കോടതിയിൽ ഹാജരാക്കും. ബിഷപ്പിനെ വീണ്ടും കസ്​റ്റഡിയിൽ ആവശ്യ​െപ്പടില്ലെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ബിഷപ്​ ഫ്രാങ്കോ മുളയ്​ക്കൽ ഇന്ന് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും.

Tags:    
News Summary - No Need Of CBI Probe In Bishop Case , HC - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.