മരുന്നുക്ഷാമമില്ല: പകർച്ച വ്യാധികൾ തടയാൻ നടപടി- ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടർന്ന്​ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടങ്ങിയെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. പകർച്ച വ്യാധികൾ തടയുന്നതിന്​ കൂടുതൽ ശ്രദ്ധ നൽകും. ഏതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട്​ ചെയ്​താൽ അത്​ പടരുന്നത്​ തടയാൻ താലൂക്ക്​ ആശുപത്രി തലത്തിൽ ​െഎസോലേഷൻ വാർഡുകൾ തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്​. റിലീഫ്​ ക്യാമ്പുകളിൽ കഴിയുന്ന  ഡയാലിസിസ്​, കാൻസർ രോഗികൾക്ക്​ ബന്ധപ്പെട്ട ആശുപത്രികളിൽ ചികിത്സ ഉറപ്പു വരുത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം മെഡിക്കർ ഒാഫീസർമാരുടെ സേവനമുണ്ട്​. ക്യാമ്പുകളിൽ ചികിത്സിക്കാൻ കഴിയാത്ത രോഗികളെ ഉയർന്ന ആശുപത്രിയിലേക്ക്​ റെഫർ ചെയ്യും. ക്യാമ്പുകളുടെയും അവിടുത്തെ അംഗങ്ങളുടെയും എണ്ണം വളരെ കൂടുതലാണ്​. അതിനാൽ സർക്കാർ ​സംവിധാനങ്ങളെ മാത്രമല്ല,  സ്വകാര്യ ആശുപത്രിയിലെ ഡോക്​ടർമാരുടെയും ജീവനക്കാരുടെയും സേവനവും ആംബുലൻസ്​ വാഹനങ്ങളുടെ സേവനം ആവശ്യമാണ്​​. പല സംസ്ഥാനങ്ങളിൽ നിന്നുമായി സേവന സന്നദ്ധതയുള്ള നിരവധി ഡോക്​ടർമാർ എത്തിയിട്ടുണ്ട്​​. ആരോഗ്യപരിപാലനത്തി​ൽ നോഡൽ ഒാഫീസർമാർക്കാണ്​ ജില്ലകളുടെ ചുമതല. പ്രളയ ബാധിത മേഖലകളെ മൂന്നായി തിരിച്ച്​ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ മരുന്നുകൾക്ക്​ ക്ഷാമമില്ല.  ഏതെങ്കിലും ക്യാമ്പുകളിൽ ക്ഷാമം ഉണ്ടെങ്കിൽ അതാതു ക്യാമ്പുകൾ ജില്ലാ നോഡൽ ഒാഫീസർ വഴി ബന്ധപ്പെട്ട്​ മരുന്നുകൾ ഉറപ്പുവരുത്തണം. ആവശ്യത്തിന്​ മരുന്നില്ലെന്ന്​ സോഷ്യൽമീഡിയിൽ പ്രചരിപ്പിക്കുന്നതിനു പകരം ആരോഗ്യവകുപ്പി​​​െൻറ കൺട്രോൾ സെല്ലിലേക്ക്​ വിളിച്ചാൽ ആവശ്യമായ മരുന്നുകൾ ഉടൻ എത്തിക്കുന്നതാണ്​. 

പ്രളയബാധിത മേഖലകളിൽ കുടിക്കാനായി ശുദ്ധജലം ഉറപ്പു വരുത്തും. ആരോഗ്യജാഗ്രതയുടെ ഭാഗമായി നേരത്തെ വാർഡ്​  തലത്തിൽ രൂപപ്പെടുത്തിയിരുന്ന ഹെൽത്ത്​ കമ്മറ്റി പുനഃരുജ്ജീവിപ്പിക്കും. ​േക്ലാറിനേഷനായി 100 വീടിന്​ ഒര​​ു ടീം​ എന്നരീതിയിൽ സേവന സംഘമുണ്ടാകും. 20 വീടിന്​ ഒരു സ്​ക്വാഡ്​ എന്ന രീതിയിൽ െഹൽത്ത്​ കമ്മറ്റികളെ വീണ്ടും പ്രവർത്തന സജ്ജമാക്കും. വെള്ളക്കെട്ടിനൊപ്പം ഒഴുകി വന്ന  മാലിന്യങ്ങളും അവശിഷ്​ടങ്ങളും നിർമാർജനം ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്​.  ​േക്ലാറിനേഷനും അണുവിമുക്ത നടപടികളും ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 

പലയിടത്തും ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്​. അത് പുനർനിർമിക്കാൻ വൈകുമെന്നതിനാൽ താൽക്കാലിക ഹെൽത്ത്​ സ​​െൻററുകൾ പ്രവർത്തിക്കും. ​​പ്രളയത്തിനുശേഷം പകർച്ചവ്യാധികളും ആരോഗ്യപ്രശ്​നങ്ങളും ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കെ.കെ ശൈലജ പറഞ്ഞു. 
 

Tags:    
News Summary - NO medicine scarcity: KK Shailaja- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.