വിശപ്പു രഹിത കേരളത്തിനായി പദ്ധതി

തിരുവനന്തപുരം: ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാന്‍ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റും. ഇൗ പദ്ധതിയിൽ പങ്കാളികളാകുന്ന സന്നദ്ധ സംഘടനകള്‍ക്കും സഹായം നൽകുമെന്ന്​ തോമസ്​ ​െഎസക്​ അറിയിച്ചു.

"വിശപ്പ്‌ രഹിത ആലപ്പുഴ" എന്ന സംരഭത്തിന് തുടക്കം കുറിച്ചിട്ട് രണ്ടു വര്‍ഷങ്ങള്‍ തികയുന്നു. കാഷ്യറും കാഷ് കൗണ്ടറും ഇല്ലാത്ത ജനകീയ ഭക്ഷണശാല എന്ന ആശയം 2010 ലെ ബജറ്റില്‍ മുന്നോട്ടു വച്ചിരുന്നുവെങ്കിലും നടപ്പായില്ല. ഇന്ന്​ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ജനകീയ ഭക്ഷണശാലകൾ ആരംഭിച്ചിട്ടുണ്ട്​.

ഇങ്ങനെ വിശപ്പു രഹിത കേരളത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും സർക്കാർ സഹായിക്കും. ഇത്തരം സംഘടനകൾക്ക്​ സാധനങ്ങള്‍ ന്യായ വിലക്ക്​ നല്‍കാന്‍ 20 കോടി നീക്കിവെച്ചു.

Tags:    
News Summary - No Hunger Kerala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.