കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റാൻ ഓട്ടോകളെ അനുവദിക്കണമെന്ന ഹരജി ഹൈകോടതി തള്ളി. വിമാനത്താവളത്തിൽ ഓട്ടോ സർവിസ് അനുവദിക്കാത്തത് മൗലികാവകാശ ലംഘനമാണെന്ന് കാട്ടി അങ്കമാലി സ്വദേശി പി.കെ. രതീഷ് ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനു ശിവരാമൻ തള്ളിയത്.
വിമാനത്താവളം നിയന്ത്രിത മേഖലയാണെന്നും അവിടെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് ആവില്ലെന്നുമായിരുന്നു കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റിയുടെ വാദം. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർക്ക് നിയമപരമായി അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരുടെ വാദത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.