പ്രൈവറ്റ്​ വിദ്യാർഥികൾക്ക്​ കെ.എസ്​.ആർ.ടി.സിയിൽ ഇനി സൗജന്യയാത്രയില്ല

കോ​ട്ട​യം: പാ​ര​ല​ൽ, അ​ൺ എ​യ്​​ഡ​ഡ്, സ്വാ​ശ്ര​യ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​  സൗ​ജ​ന്യ​യാ​ത്ര നി​ഷേ​ധി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി. ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​ പു​തി​യ നി​ബ​ന്ധ​ന​ക​ൾ വി​വ​രി​ച്ച്​ ഡി​േ​പ്പാ​ക​ൾ​ക്ക്​ അ​യ​ച്ച സ​ർ​ക്കു​ല​റി​ലാ​ണ്​ സ്വ​കാ​ര്യ സ്ഥാ​പ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ യാ​ത്ര​സൗ​ജ​ന്യം അ​നു​വ​ദി​ക്കേ​ണ്ട​ന്ന നി​ർ​ദേ​ശ​മു​ള്ള​ത്.

ക​ൺ​സ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​നെ​ന്ന പേ​രി​ലാ​ണ്​ സ​ർ​ക്കു​ല​ർ. ഇ​തോ​ടെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി യാ​ത്ര​സൗ​ജ​ന്യം ചു​രു​ങ്ങും. ക​ൺ​സ​ഷ​ൻ കാ​ർ​ഡി​​​െൻറ വി​ല  ര​ണ്ടിൽ​നി​ന്ന്​ 10 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​മു​ണ്ട്. സൗ​ജ​ന്യ​യാ​ത്ര നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​നു​ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. എ.​െ​എ.​എ​സ്.​എ​ഫ്, കെ.​എ​സ്.​യു സം​ഘ​ട​ന​ക​ൾ എ​തി​ർ​പ്പു​മാ​യി ഇ​തി​ന​കം രം​ഗ​ത്തു​വ​ന്നു.

News Summary - no free travel for private students in ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.