Posted On
date_range Updated On
date_range വിവാദം വേണ്ട, ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി മാറിയതെന്ന് യെച്ചൂരി
ന്യൂഡൽഹി: ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദത്തിന്‍റെ ആവശ്യമില്ല. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങളിൽ കൂടുതൽ ഒന്നും പറയാനില്ല എന്നും യെച്ചൂരി അറിയിച്ചു.
കോടിയേരിയുടെ ആരോഗ്യ പ്രശ്നങ്ങൾ കേരളത്തിൽ എല്ലാവർക്കും അറിയാവുന്നതാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.