ദേശീയപാത അലൈൻമെൻറിൽ മാറ്റം വരുത്താനാകില്ലെന്ന്​ കേന്ദ്രം

തിരുവനന്തപുരം: ദേശീയപാതയുടെ അലൈൻമ​​​​െൻറ്​ മാറ്റാനാകില്ലെന്ന്​ കേന്ദ്രസർക്കാർ. ഒരു സ്​ഥലത്ത്​ അലൈൻമ​​​​െൻറിൽ മാറ്റം വരുത്തിയാൽ മറ്റെല്ലായിടങ്ങളിലും മാറ്റത്തിനായി ആവശ്യമുയരും. ഇത്​ പ്രായോഗികമാകി​െല്ലന്നും ദേശീയപാത വികസന അവലോകന യോഗത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്​കരി അറിയിച്ചു.

നിലവിൽ ദേശീയപാത അലൈൻമ​​​​െൻറിൽ അന്തിമ രൂപരേഖ അംഗീകരിച്ചിട്ടുണ്ട്​. അതനുസരിച്ച്​ സെപ്​റ്റംബർ ആകു​േമ്പാഴേക്കും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ആഗസ്​റ്റ്​ ആകു​േമ്പാഴേക്കും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന്​ ഉറപ്പ്​ നൽകി. മുഖ്യമന്ത്രി, ചീഫ്​ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പ​െങ്കടുത്തു. 

നവംബറിൽ ദേശീയപാത നിർമാണത്തിനായുള്ള നടപടികൾ തുടങ്ങുമെന്ന്​ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി ജി. സുധാകരൻ മാധ്യമങ്ങളോട്​ പറഞ്ഞു.  നവംബറോട്​ കൂടി ഭൂമി ഏറ്റെടുക്കലും ടെൻഡറും പൂർത്തിയാക്കുമെന്നും സുധാകരൻ പറഞ്ഞു. 

Tags:    
News Summary - No Change in National Highway Alignment - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.