പുലിയെ വെട്ടിക്കൊന്ന ഗോപാലനെതിരെ കേസെടുക്കില്ല
അടിമാലി: കൃഷിയിടത്തിൽ തന്നെ ആക്രമിച്ച പുലിയെ വെട്ടിക്കൊലപ്പെടുത്തിയ ഗോപാലനെതിരെ കേസെടുക്കില്ല. വനംവകുപ്പ് പ്രദേശത്ത് നടത്തിയ പ്രാഥമിക തെളിവെടുപ്പിനു ശേഷമാണ് തീരുമാനം. വനംമന്ത്രി എ.കെ. ശശീന്ദ്രനും ഇക്കാര്യം വ്യക്തമാക്കി. ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു.
ഗോപാലന് ആത്മരക്ഷാർഥമാണ് പുലിയെ ആക്രമിക്കേണ്ടി വന്നതെന്നും മന്ത്രി വ്യക്തമാക്കി. ഗോപാലൻ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
മാങ്കുളത്തിന് സമീപം ചിക്കണം കുടി ആദിവാസി കോളനിയിൽ ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ഗോപാലന്‍റെ വീടിന് 50 മീറ്റർ അകലെയായിരുന്നു പുലിയെ കണ്ടത്. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഏറെ നേരം ഇദ്ദേഹം പുലിയുമായി മല്ലിടുകയും ഒടുവിൽ ആത്മരക്ഷാർത്ഥം വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു.
രണ്ടാഴ്ചയായി മേഖലയിൽ പുലി ഭീതിയുണ്ടായിരുന്നു. വ്യാപകമായി വളർത്ത് മൃഗങ്ങളെ കൊന്നിരുന്നു. സി.സി ടിവിയിൽ പുലിയുടെ ദ്യശ്യം പതിഞ്ഞതോടെ വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.