തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ട ബിനോയ് കോടിയേരി ദുബൈ പൊലീസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ബിനോയ് കോടിയേരി യുടെ അപേക്ഷയിലാണ് ദുബൈ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബിനോയ് കോടിയേരി ഇൗ സർട്ടിഫിക്കറ്റ് നൽകുന്നത് വരെ നല്ല സ്വഭാവത്തിന് ഉടമയാണെന്നാണ് പൊലീസ് രേഖയിൽ വ്യക്തമാക്കുന്നത്.
അതേ സമയം, ബിനോയ്ക്കെതിരെ കേസില്ലെന്ന് സർട്ടിഫിക്കറ്റിൽ പരാമർശിക്കുന്നില്ല. നേരത്തെ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. നിലവിൽ തനിക്കെതിരെ കേസില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള കേസ് 2017ൽ തന്നെ ഒത്തുതീർപ്പാക്കിയതാണെന്നും ബിനോയ് അറിയിച്ചിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരി ദുബൈയിൽ 13 കോടിയുടെ പണം തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി വിദേശ കമ്പനിയാണ് രംഗത്തെത്തിയത്. ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സി എന്ന കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഇൗൽ അബ്ദുല്ല അൽമർസൂക്കിയുടേതാണ് സി.പി.എം നേതൃത്വത്തിന് നൽകിയ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.