ഔ​​ദ്യോ​​ഗി​​ക നിർദ്ദേശമില്ലാതെ ബീക്കൺ ലൈറ്റ്​  മാറ്റിയതിൽ മുഖ്യമന്ത്രിക്ക്​ അതൃപ്​തി

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിൽനിന്ന് ചുവന്ന ബീക്കൺ ലൈറ്റ് മാറ്റിയ സംസ്ഥാന മന്ത്രിമാരോട് അനിഷ്ടം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നോട് ആലോചിക്കാതെ കേന്ദ്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓരോരുത്തരും അവരുടെ ഇഷ്ടപ്രകാരം ബീക്കൺ ലൈറ്റുകൾ ഒൗദ്യോഗികവാഹനത്തിൽനിന്ന് മാറ്റിയതിെന തുടർന്നാണിത്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നശേഷം ഒരുമിച്ച് ലൈറ്റുകള്‍ നീക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിമാർക്ക് നിർദേശംനൽകി. ഗവർണറും നാല് മന്ത്രിമാരും പ്രതിപക്ഷനേതാവും ഒദ്യോഗിക വാഹനത്തിൽനിന്ന് ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി. ഗവർണർ ഇന്നലെ രാവിലെ തന്നെ ലൈറ്റ് ഒഴിവാക്കിയിരുന്നു. വൈകീട്ട് പരിപാടിക്ക് പോയപ്പോൾ കാറിൽ ലൈറ്റുണ്ടായിരുന്നില്ല. രാജ്ഭവനിലെ എല്ലാ വാഹനങ്ങളിൽനിന്നും ഇവ നീക്കംചെയ്തു. 

ബീക്കൺ ലൈറ്റുകൾ ഒഴിവാക്കിയവർ അത് പുനഃസ്ഥാപിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ചയാണ് വി.ഐ.പികളുടെ വാഹനത്തിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്. മേയ് ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും. എന്നാൽ, കേന്ദ്രത്തിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുംമുമ്പ് തന്നെ ബുധനാഴ്ച രാത്രിയോടെ ധനമന്ത്രി തോമസ് ഐസക് തെൻറ ഔദ്യോഗിക 13ാം നമ്പർ വാഹനത്തിെൻറ ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി. വ്യാഴാഴ്ച രാവിലെ മന്ത്രി മാത്യു ടി. തോമസും ഔദ്യോഗിക വാഹനത്തിലെ ചുവന്ന ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റിയാണ് മന്ത്രിസഭ യോഗത്തിനെത്തിയത്. റോഡുകളിൽ ഒരു പരിധിക്കപ്പുറം ആർക്കും വി.ഐ.പി പരിഗണന വേണ്ടെന്നാണ് തെൻറ നിലപാടെന്ന് മാത്യു ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും ബീക്കൺ ലൈറ്റ്  നീക്കംചെയ്യാൻ നിർദേശംനൽകി. തൊട്ടുപുറകേ രമേശ് ചെന്നിത്തലയും ബീക്കൺ നീക്കിയതായി മാധ്യമങ്ങളെ അറിയിച്ചു. ബീക്കൺ ലൈറ്റ് മാറ്റാൻ തീരുമാനിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ നിർദേശം വന്നതിനെതുടർന്ന് പിന്മാറി. 
 
Tags:    
News Summary - No beacon lights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.