കോഴിക്കോട്: വേനൽ കടുത്തതോടെ നാടും നഗരവും വെന്തുരുകുകയാണ്. രാത്രികാലങ്ങളിൽ പോലും വീടിനുള്ളിൽ കഴിയാനാവാത്ത വിധം ചൂട് വർദ്ധിക്കുമ്പോൾ, സാധാരണക്കാർക്ക് ആശ്വാസമേകാൻ ചില ലളിതമായ മാർഗ്ഗങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഉയർന്ന കറന്റ് ബില്ലിന് കാരണമാകുന്ന എയർ കണ്ടീഷണറുകൾ വാങ്ങാൻ കഴിയാത്തവർക്ക് വെറും രണ്ട് ചിരട്ടയും കുറച്ച് വെള്ളവും ഉപയോഗിച്ച് മുറിയിലെ ചൂട് കുറയ്ക്കാം എന്നതാണ് ഈ പുതിയ 'ടിപ്പ്'.
പരന്ന വായ്വട്ടമുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിലോ ഐസ്‌ക്രീം പാത്രത്തിലോ രണ്ട് ചിരട്ടകൾ വെക്കുക. ഇതിലേക്ക് പാത്രം നിറയെ വെള്ളമൊഴിച്ച് ഫ്രീസറിൽ വെച്ച് നല്ലതുപോലെ ഐസ് ആക്കിയെടുക്കുക. രാത്രി ഉറങ്ങാൻ നേരത്ത് ഈ പാത്രം ഒരു ബക്കറ്റ് വെള്ളത്തിൽ ഇറക്കിവെച്ച് ഫാനിന് നേരെ താഴെയായി വെയ്ക്കുക. ഐസ് ഉരുകുമ്പോൾ ഉണ്ടാകുന്ന തണുത്ത വായു ഫാൻ വഴി മുറിയിലാകെ പടരുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിവരം.
മുറിയിലെ വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിലൂടെയും ചൂട് നിയന്ത്രിക്കാം. ജനാലകൾ തുറന്നിട്ട് അതിനടുത്തായി ടേബിൾ ഫാൻ പുറത്തേക്ക് തിരിച്ചു വെക്കുന്നത് മുറിക്കുള്ളിലെ ചൂട് വായുവിനെ പുറന്തള്ളാൻ സഹായിക്കും. സീലിങ് ഫാൻ ഓഫ് ചെയ്തുകൊണ്ട് ഇത്തരത്തിൽ ചെയ്യുന്നത് വായു തണുപ്പിക്കാൻ ഉപകരിക്കും. അമിത വൈദ്യുതി ചിലവില്ലാതെ സാധാരണക്കാർക്ക് പരീക്ഷിക്കാവുന്ന ഒരു മാർഗ്ഗമായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.