നെഹ്റു കോളജിന് വ്യാഴാഴ്ച അവധി നല്‍കി

തിരുവില്വാമല: പാമ്പാടി നെഹ്റു കോളജിന് വ്യാഴാഴ്ച അവധി നല്‍കി. നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതി വിധി പറഞ്ഞ ദിവസമായിരുന്നു ഇന്നലെ. വിധി അനുകൂലമായാലും പ്രതികൂലമായാലും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അവധി നല്‍കിയത്.

അതേസമയം, വിധി അനുകൂലമാകുമെന്ന് മുന്‍കൂട്ടി അറിയാവുന്നതു കൊണ്ടാണ്, വിദ്യാര്‍ഥി പ്രതിഷേധം ഭയന്ന് അവധി നല്‍കിയതെന്ന് ജിഷ്ണുവിന്‍െറ കുടുംബം ആരോപിച്ചിട്ടുണ്ട്. അതിനിടെ, നെഹ്റു കോളജ് മാനേജ്മെന്‍റ് അഞ്ചുപേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.

വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. എം.എസ്. ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ കെ.വി. സഞ്ജിത്ത്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് അസി.പ്രഫസര്‍ സി.പി. പ്രവീണ്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് അസി.പ്രഫ. എസ്.ബി. ഇര്‍ഷാദ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ നാലുപേരെ പുറത്താക്കാന്‍ ബുധനാഴ്ച വിദ്യാര്‍ഥികളുടെ സമ്മര്‍ദത്തിനു വഴങ്ങി മുദ്രപ്പത്രത്തില്‍ മാനേജ്മെന്‍റിനു വേണ്ടി ട്രസ്റ്റി പി. കൃഷ്ണകുമാര്‍ ഒപ്പിട്ടു നല്‍കിയിരുന്നു. 

Tags:    
News Summary - nmehru college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.