പ്രധാനമന്ത്രിയുടെ ശരണംവിളി ആത്മാർഥതയില്ലാത്തത്​ - എൻ.കെ പ്രേമചന്ദ്രന്‍

കൊല്ലം: കോന്നിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശരണംവിളി ആത്മാർഥതയില്ലാത്തതും നിരർഥകവുമെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി. വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോഴോ വിധി വന്നതിനു ശേഷമോ വിശ്വാസ, ആചാര സംരക്ഷണത്തിനുവേണ്ടി നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ശബരിമല ആചാര സംരക്ഷണ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിലും കേന്ദ്ര സര്‍ക്കാര്‍ നിസംഗത പാലിച്ചു.

ശബരിമല വിഷയത്തില്‍ താൻ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ എതിര്‍ത്ത് ബി.ജെ.പി ലോകസഭയില്‍ നടത്തിയ അഭിപ്രായ പ്രകടനം അവരുടെ ആത്മാർഥതയില്ലായ്മ വെളിപ്പെടുത്തുന്നതാണ്. ശരണം വിളിയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമോ ഇല്ലയോ എന്ന് കേന്ദ്രം വ്യക്തമാക്കണം.

സംസ്​ഥാന ദേവസ്വം മന്ത്രിയുടെ ഖേദ പ്രകടനവും അടിസ്ഥാനമില്ലാത്തഹശതന്ന്​ വെളിപ്പെടുത്തുന്നതാണ് സി.പിഎമ്മി​െൻറ വിശ്വാസീസമൂഹത്തിനെതിരെയുളള നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - NK Premachandran agianst narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.