തൃശൂര്‍: കഴിഞ്ഞദിവസം യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിര്‍മ്മല്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയസംഘര്‍ഷത്തിലല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ഹർത്താൽ നടത്തിയ ബി.ജെ.പി വെട്ടിലായി. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തനെയടക്കം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുക്കാട്ടുകര സ്വദേശി സൂരജ്, ഊരത്ത് സിദ്ദു, പയ്യപ്പാട്ട് യേശുദാസ്, എലഞ്ഞിക്കുളം അരുണ്‍, കാഞ്ഞാലി സച്ചിന്‍ എന്നിവരാണ് കൊലക്കേസില്‍ അറസ്റ്റിലായത്. ഇതില്‍ അരുണ്‍ ബിജെപിയുടെ പ്രവര്‍ത്തകനാണ്. അതേസമയം അരുണിന് പാർട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി.
ഫെബ്രുവരി 12ന് മണ്ണുത്തി നെല്ലങ്കരിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നിർമ്മൽ കുത്തേറ്റുമരിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ആരോപിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലും നടത്തി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ഇരുസംഘങ്ങള്‍ തമ്മില്‍ മുന്‍പേയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.