കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ആഗസ്റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ ഇദ്ദേഹത്തിന്‍റെ തൊണ്ടയിൽനിന്നുള്ള സ്രവം എടുത്തിരുന്നു.
ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തില്‍നിന്നാണു മറ്റുള്ളവര്‍ക്കു രോഗം പടര്‍ന്നത്. വ്യാഴാഴ്ച പരിശോധനക്ക് അയച്ച സ്വകാര്യ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ ഫലങ്ങള്‍ നെഗറ്റീവാണ്. 100 സാമ്പിളുകള്‍ അയച്ചതില്‍ ഇതുവരെ ആറു സാമ്പിളുകളാണ് പോസിറ്റീവായത്.
അതേസമയം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം 1080 ആയി. മറ്റു ജില്ലകളില്‍നിന്നുള്ളവൾ ഉൾപ്പെടെ പട്ടികയിലുണ്ട്. 29 പേരാണ് മറ്റു ജില്ലകളിലുള്ളവർ. മലപ്പുറം -22, കണ്ണൂർ -മൂന്ന്, വയനാട് -ഒന്ന്, തൃശൂർ -മൂന്ന് എന്നിങ്ങനെയാണ്. ഇന്ന് നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.