നിപ വൈറസ്: കേരള അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കി

ചെ​ന്നൈ: കോഴിക്കോട് നി​പ വൈ​റ​സ്ബാധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ അ​തി​ര്‍​ത്തി​യി​ല്‍ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി. കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ ജി​ല്ല​ക​ൾ​ക്കു​ം ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യിട്ടുണ്ട്.

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നി​പ വൈ​റ​സ് വാ​ര്‍​ത്ത​ക​ള്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ച​ര്‍​ച്ച​യാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ത​മി​ഴ്‍​നാ​ട് സ​ര്‍​ക്കാ​ർ പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തേനി ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ചെക്‌പോസ്റ്റുകളിലാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് കർശന പരിശോധന നടത്തുന്നുവെന്നാണ് വിവരം. പരിശോധനകള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ താല്‍ക്കാലിക ലാബും തയ്യാറാക്കിയിട്ടുണ്ട്.

കോ​ഴി​ക്കോ​ട് നി​പ ബാ​ധി​ച്ച് 12 വയസ്സായ ആൺകുട്ടി ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് പു​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് ഫ​ലം ല​ഭി​ച്ച​ത്. 

Tags:    
News Summary - NIPAH virus: Tamil Nadu tightens checks on Kerala border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.